നീണ്ടുനിൽക്കുന്ന പനി നിസ്സാരമാക്കരുത്; ഡെങ്കിപ്പനി കൂടുന്നു, ജാഗ്രത
എറണാകുളം: സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കി കേസുകൾ കൂടി നിൽക്കുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഏഴു ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കേണ്ടതുൾപ്പെടെ നിരവധി കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ട സാഹചര്യവുമാണിത്.
പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.
Leave A Comment