പ്രധാന വാർത്തകൾ

യുട്യൂബ് ജനപ്രിയ വീഡിയോകള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ ജനപ്രീതി നേടിയ വീഡിയോകളും ക്രിയേറ്റര്‍മാരെയും കലാകാരന്മാരെയും യുട്യൂബ് പ്രഖ്യാപിച്ചു.ഏറ്റവും ട്രെന്‍ഡിംഗായ വീഡിയോകള്‍, ഏറ്റവും ശ്രദ്ധേയമായ സംഗീത വീഡിയോകള്‍, മികച്ച ഷോര്‍ട്ട്‌സ്, മികച്ച 20 ബ്രേക്കൗട്ട് ക്രിയേറ്റര്‍മാര്‍, മികച്ച വനിതാ ബ്രേക്ക്‌ഔട്ട് ക്രിയേറ്റര്‍മാര്‍, മികച്ച ക്രിയേറ്റര്‍മാര്‍ എന്നിവയുള്‍പ്പെടെയുള്ളവരുടെ പട്ടികയാണു പ്രസിദ്ധീകരിച്ചത്.

ഏജ് ഓഫ് വാട്ടര്‍, സസ്ത ഷാര്‍ക് ടാങ്ക്, ഇന്ത്യന്‍ ഫുഡ് മാജിക് തുടങ്ങിയ വീഡിയോകളാണ് ഏറ്റവും ട്രെന്‍ഡിംഗ്. പുഷ്പയിലെ ശ്രീവള്ളി, സാമി സാമി എന്നീ ഗാനങ്ങള്‍ ആദ്യത്തെ മൂന്ന് ട്രെന്‍ഡിംഗ് മ്യൂസിക് വീഡിയോയില്‍ ഇടംപിടിച്ചു.

Leave A Comment