പ്രധാന വാർത്തകൾ

പിടികിട്ടാപ്പുള്ളി പിടിയിൽ

കൊടകര : കൊടകരയിൽ ഓൺ ബോർഡ് ഏവിയേഷൻ  എന്ന സ്ഥാപനം നടത്തി, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളുടെ  കൈയിൽ നിന്ന് പണം തട്ടിയെടുത്ത് വർഷങ്ങളായി വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമായി മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായി. തൃശൂർ പുത്തോൾ പരിക്കുന്നത്ത് അബുദുൾ മുത്തലീബിന്റെ മകൻ ഷബിർ അലി (39) യാണ് അറസ്റ്റിലായത് . കൊടകര പോലീസ്  ഇൻസ്പെക്‌ടർ ജയേഷ് ബാലനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

10 വർഷമായി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഷബിർ അലിയെ പിടിക്കുന്ന തിനായി കൊടകര പോലീസ് ഇൻസ്പെകടറുടെ നേതൃത്തിൽ സെഷ്യൽ അന്വേഷണ സംഘം രൂപികരിക്കുകയും അന്വേഷണം നടത്തി വരുകയായിരുന്നു . ഇതിനിടയിലാണ് തൃശൂരുള്ള  ആംഡബര ഹോട്ടലിൽ താമസിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്ന്  തൃശൂർ ഈസ്റ്റ് പോലീസിൻ്റെ സഹായത്തോടെ കൊടകര പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത് 

എസ് ഐ മാരായ അനൂപ്.പി.ആർ , ജൂനിയർ എസ് ഐ അനീഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെകടർ ദീലീപ്. കെ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു.എം.എസ്, ഷാജു ചാതേലി, ബിനു വർഗ്ഗീസ്, സിവിൽ പോലീസ് ഓഫിസർ മനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 

Leave A Comment