എവര്‍ഷൈന്‍ മണിയുടെ സിനിമാ ജീവിതം
വഴിത്തിരിവുകള്‍
ഒരു കുടുംബത്തിന്‍റെ മൂന്ന് തലമുറ മലയാള സിനിമക്ക് തനതായ സംഭാവന ചെയ്യുന്നത് അത്യപൂര്‍വ്വമായ സംഭവമാണ്. എവര്‍ഷൈന്‍ മണിയുടെതാണ് ആ വിശേഷപ്പെട്ട കുടുംബം. എവര്‍ഷൈന്‍ എന്നത് ഒരു കാലത്ത് മലയാള സിനിമയുടെ പര്യായം തന്നെയായിരുന്നു.സിനിമക്ക് വേണ്ടി ജോലി ഉപേക്ഷിക്കുകയും ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത എവര്‍ഷൈന്‍ മണിയെന്ന സുബ്രമണ്യന്‍ അവിസ്മരണീയമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

മൂന്ന് തലമുറകളായി ഞങ്ങളുടെ കുടുംബം സിനിമ മേഖലയിലാണെങ്കിലും നിനച്ചിരിക്കാതെയാണ് ഞാനിവിടെ എത്തപ്പെട്ടത്.എന്റെ പഠനം പൂര്‍ത്തിയായതും ഇന്ത്യന്‍ ബാങ്കില്‍ ജോലി ലഭിച്ചു. അധികം വൈകാതെ വിവാഹവും കഴിഞ്ഞു. ജോലിയില്‍ പത്ത് വര്‍ഷം പിന്നിടുന്ന സമയത്താണ് സിനിമ മേഖല ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്ത പുരത്തേക്കും പറിച്ചു നടപ്പെടുന്നത്. അതിനു മുന്‍പ് 60 വര്‍ഷമായി മലയാളം, തമിഴ്,തെലുങ്ക്, കന്നഡ സിനിമകള്‍ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു. സ്റ്റുഡിയോയും ലബോറട്ടറിയും ചെന്നൈ കേന്ദ്രീകരിച്ചു തന്നെ.
എവര്‍ഷൈന്‍ പ്രൊഡക്ഷന്സിന്‍റെ തുടക്കം
ഞാന്‍ പഠിച്ചതും ജോലി നോക്കിയതും തമിഴ് നാട്ടിലായിരുന്നു. എന്‍റെ അച്ഛന്‍ തിരുപ്പതി ചെട്ടിയാര്‍ എല്ലാ മാസവും കേരളത്തില്‍ വരും. കോട്ടയം, ഏറണാകുളം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,തുടങ്ങിയ ഇടങ്ങളില്‍ എവര്‍ഷൈന്‍ പ്രൊഡക്ഷന്സിന്റെ ഓഫീസ് ഉണ്ടായിരുന്നു.
ഉദയ സ്റ്റുഡിയോയും മെറിലാന്റ് സ്റ്റുഡിയോയുമാണ് കേരളത്തില്‍ ആദ്യം ഉണ്ടായിരുന്നത്.അച്ഛന്‍ ഞങ്ങളുടെ മെയിന്‍ ഓഫീസ് എറണാകുളത്തേക്ക് മാറ്റിയപ്പോള്‍ ഇവിടെ ഒരാള്‍ വന്നേ തീരൂ എന്ന അവസ്ഥയിലെത്തി. അച്ഛനും സഹോദരനും ചെന്നൈയില്‍ ഓഫീസ് നോക്കി നടത്തി. ഞാന്‍ എന്റെ ബാങ്ക് ജോലി രാജി വച്ച് 1982-ല്‍ എറണാകുളത്തുമെത്തി. അതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവ്.
1959-ലാണ് അച്ഛന്‍ ആദ്യ മലയാള ചിത്രമെടുക്കുന്നത്. കൊട്ടാരക്കര ശ്രീധരന്‍നായരുടെ മിന്നല്‍ പോരാളി. എന്റെ മുത്തശ്സന്‍ ലെന ചെട്ടിയാര്‍ 1938 കാലഘട്ടത്തില്‍ കൃഷ്ണ പിക്ചേഴ്സിന്റെ ബാനറില്‍ എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവരുടെ ധാരാളം സിനിമകള്‍ എടുത്തിട്ടുണ്ട്.
ഇടവേളക്ക് ശേഷം ആദ്യ ചിത്രം

ഞാന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം മമ്മൂട്ടി നായകനായി അഭിനയിച്ച ഇടവേളക്ക് ശേഷമായിരുന്നു . അന്‍പതോളം സിനിമകളുടെ പ്രൊഡ്യൂസറായി 150ന് മേല്‍ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചു. 85-86ല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിക്കാന്‍ ഞാനും ഉണ്ടായിരുന്നു.
സൗത്ത് ഇന്ത്യന്‍ ഫിലിം ചെമ്ബരോഫ് കൊമേഴ്സില്‍ കമ്മിറ്റി മെമ്പറായി വൈസ് പ്രസിഡന്റ് ബോംബെ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലും വൈസ് പ്രസിഡനടാന്. ആദ്യ കാലത്ത് പ്രൊഡ ക്ഷന്‍ ചെലവ് രണ്ടര ലക്ഷമെങ്കില്‍ ഇപ്പോള്‍ ചുരുങ്ങിയത് പത്തു കോടിയാണ്. ഇപ്പോള്‍ ഇത് അപകടം പിടിച്ച പണിയാണ്. അതുകൊണ്ട് പ്രോഡക്ഷന്‍ നിര്‍ത്തി. മമ്മൂട്ടിയെ നായകനാക്കി ഏറ്റവും കൂടുതല്‍ സിനിമ എടുത്ത പ്രൊഡ്യൂസര്‍ ഞാനാണ്.

തുടരുന്ന സിനിമ സൗഹൃദം
അവസാനം സിനിമ ചെയ്തത് 2007-ല്‍പ്രത്വിരാജ്- ഇന്ദ്രജിത്തിന്‍റെ നമ്മള്‍ തമ്മില്‍. മമ്മൂട്ടിയും ഞാനും ജോഷിയും ഒരേ പ്രായക്കാരാണ്. മമ്മൂട്ടിയുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. മമ്മൂട്ടി മാത്രമല്ല ഈ മേഖലയിലെ എല്ലവരോടും സൗഹൃദം തുടരുന്നു. പ്രൊഡക്ഷന്‍ ഇല്ലെങ്കിലും സിനിമയില്‍ സജീവമാണ്.മീറ്റിങ്ങുകളും ചര്‍ച്ചകളും എപ്പോഴും ഉണ്ടാകും.

ടി.ജി രവി, സുകുമാരന്‍, സോമന്‍, നസീര്‍ ഇവരുടെയും ഇവരുടെ മക്കളുടെയും സിനിമ എടുത്തിട്ടുണ്ട്. ബാങ്ക് ജോലിയില്‍ ആയിരുന്നെങ്കില്‍ എന്നേ വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാവും. എന്റെ രണ്ടു മക്കള്‍ക്കും ഈ മേഖല തീരെ താല്പര്യമില്ല. അവര്‍ ജോലിയും കുടുംബവുമായി കഴിയുന്നു. എന്നാല്‍ ഞാനുള്ള കാലം എന്റെ ജീവിതം സിനിമയോടൊപ്പം തന്നെ.
tതയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment