സിനിമ

വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലേക്ക്

കൊച്ചി: നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലൂടെയാണ് വാണി തിരികെയെത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മിക്കുന്നത്. സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ശ്രീനാഥ് ഭാസിയും സൈജുകുറുപ്പും ലാലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം ലാല്‍ നിര്‍വ്വഹിച്ചു. ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്.

മാമന്നന്‍ ചിത്രത്തില്‍ വേഷമിട്ട രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ടി ജി രവി,രാജേഷ് ശര്‍മ,ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന്‍ ജോ ജോര്‍ജ് പറഞ്ഞു.

സംവിധായകന്‍ തന്നയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. അതേസമയം 2002ല്‍ പുറത്തിറങ്ങിയ ജനം ആയിരുന്നു വാണിവിശ്വനാഥിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയചിത്രം.2 020ല്‍ പുറത്തിറങ്ങിയ ഒരേയ് ബുജ്ജിഗ എന്ന തെലുങ്ക് ചിത്രമാണ് വാണി വിശ്വനാഥിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Leave A Comment