സിനിമ

വേദി കിട്ടുമ്പോൾ ആളാവാനും ഷൈൻ ചെയ്യാനും തോന്നും; അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ

കൊച്ചി: നടൻ അലൻസിയറിനെതിരെ വിമർശനവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലർക്കും ഒന്ന് ആളാവാനും ഷൈൻ ചെയ്യാനും ഒക്കെ തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ധ്യാൻ പറഞ്ഞു. അങ്ങനെയൊരഭിപ്രായം അദ്ദേ​ഹത്തിനുണ്ടായിരുന്നെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് താരത്തിന്റെ മറുപടി.

അലൻസിയറിനു അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ ബഹിഷ്കരിക്കുക എന്ന് പറയുന്നത് പോലെ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും ധ്യാൻ വ്യക്തമാക്കി. ഇത് പറയാൻ വേണ്ടി അവിടെ പോയപോലെയാണ് തനിക്ക് തോന്നുന്നത്. വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ് അലൻസിയറെന്ന് ധ്യാൻ ശ്രീനിവാസൻ കൂട്ടിചേർത്തു. 

നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. അതെടുക്കാത്തതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാൻ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാ​ഗന്ധിയിൽ നടന്നത്.

Leave A Comment