സിനിമ

വിജയകാന്തിന് വിട നൽകാൻ ചെന്നൈ; സംസ്‌കാരം വെള്ളിയാഴ്ച്ച പാർട്ടി ആസ്ഥാനത്ത്

ചെന്നൈ: അന്തരിച്ച പലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്കാരം വെള്ളിയാഴ്‌ച നടക്കും. കോയമ്പേട്ടിലെ ഡിഎംഡി കെ ആസ്ഥാനത്ത് വൈകുന്നേരം 4:45നാണ് മൃതദേഹം സംസ്‌കരിക്കുക.

സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതിയോടെയാകുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

ചെന്നൈയിലെ ആശുപത്രിയിൽനിന്ന് പാർട്ടി ആസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പുറപ്പെട്ടു. വഴിയിലുടനീളം നൂറ് കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്തിമോപചാ രം അർപ്പിക്കാനെത്തിയത്.

മരണവാർത്ത അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിൻ്റെ വീട്ടിലേക്കും ആരാ ധകപ്രവാഹമാണ്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാ യിരുന്നു അന്ത്യം.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്‌ച രാത്രിയാണ് അദ്ദേഹ ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ച താരത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

Leave A Comment