സിനിമ

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ ; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

കൊച്ചി: കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിലായിരുന്നു കവിയൂര്‍ പൊന്നമ്മ. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

കവിയൂര്‍ പൊന്നമ്മയുടെ ഇളയ സഹോദരനും കുടുംബവുമാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഏക മകൾ ബിന്ദു യുഎസിലാണ്.

Leave A Comment