പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ: യുവാവ് പേടിച്ച് ബൈക്ക് ബ്രേക്ക് ചെയ്‌തു; അപകടം
മലപ്പുറം: സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു യുവാവ്.യുവാവിന്റെ പരിക്ക് നിസ്സാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.മലപ്പുറം എടപ്പാളിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈൻ ടോം ചാക്കോ പൊലീസ് വേഷത്തിൽ റോഡിൽ നിൽക്കുകയായിരുന്നു.അതുവഴി സ്‌കൂട്ടറിൽ വന്ന ബൈക്ക് യാത്രികൻ വളരെ പെട്ടെന്ന് ഷൈൻ ടോം ചാക്കോയെ കാണുന്നു. ഉടൻ പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്യുകയായിരുന്നു. ഈ സമയത്താണ് വാഹനം അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായത്.
Leave A Comment