സിനിമ

രാം ഗോപാല്‍ വര്‍മ കുറ്റക്കാരൻ; മൂന്നുമാസം തടവ് ശിക്ഷ വിധിച്ചു; ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

മുംബൈ: ഏഴുവര്‍ഷം പഴക്കമുള്ള ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്ക് മൂന്നുമാസം തടവ്. കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് സംവിധായകനെ ശിക്ഷിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും.

2018-ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്. 2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Leave A Comment