സിനിമ

ഒരു കോടി രൂപ തന്നാലും, പിച്ചയെടുക്കേണ്ടി വന്നാലും ആ നടനൊപ്പം അഭിനയിക്കില്ല: സോന ഹെയ്ഡന്‍

ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും അല്ലെങ്കില്‍ പിച്ചയെടുക്കേണ്ടി വന്നാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. തന്റെ തീരുമാനം ഉറച്ചതാണെന്നും നടി തന്റെ പുതിയ വെബ് സീരിസ് പ്രമോഷന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. രജനീകാന്തും മീനയും പ്രധാന വേഷത്തിലെത്തിയ കുസലനില്‍ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. അതിന് ശേഷം പതിനാറോളം സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും ഇതെല്ലാം താന്‍ നിരസിച്ചുവെന്നുമാണ് നടി തുറന്ന് പറഞ്ഞത്.

ഒരു യൂട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സോന തുറന്ന് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമാക്കാന്‍ താരം തയ്യാറായില്ല. സോനയുടെ വെളിപ്പെടുത്തലിന് പിന്നാലെ തമിഴ് സിനിമാ മേഖലയില്‍ ഇത് വലിയ ചര്‍ച്ചയായി. വടിവേലും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യയില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള സോന സ്‌മോക് എന്ന വെബ്‌സീരീസിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ പോകുകയാണ്. ഇതിന്റെ രചനയും സംവിധാനവും സോന തന്നെയാണ്.

Leave A Comment