സിനിമ

ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണം, ആശുപത്രിക്കിടക്കയിൽ നിന്നും സുമ ജയറാമിൻ്റെ പോസ്റ്റ്

കൊച്ചി : മലയാള സിനിമയിൽ 90 കളില്‍ ഇറങ്ങിയ ചിത്രങ്ങളിലെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമ ജയറാം. ഇപ്പോഴിതാ സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സുമയുടെ സോഷ്യൽമീഡിയ പോസ്റ്റ്. വളരെവേഗം തന്നെ സുമാ ജയറാം പങ്കുവച്ച പോസ്റ്റ് വൈറലായിമാറിയിട്ടുണ്ട്.


ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്.

എത്രയും വേ​ഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു…. ആശംസിക്കുന്നു’വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം. എന്നാൽ പെട്ടന്ന് ഒരുദിവസം ഇങ്ങനെ ഒരു പോസ്റ്റ് ആരാധകർക്ക് ഞെട്ടലായിരിക്കുകയാണ്. എന്താണ് അസുഖമെന്നോ ഒന്നും തന്നെ പോസ്റ്റിലൂടെ സുമാ ജയറാം വ്യക്തമാക്കിയിട്ടില്ല.

അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷത്തിൽ ഇരിക്കുന്ന തന്റെ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് സുമ ജയറാം എത്തിയിരുന്നു.

Leave A Comment