ചരമം

ഇരിങ്ങാലക്കുട കാട്ടിക്കുളം ഭരതൻ നിര്യാതനായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ പ്രമുഖ പ്രവാസി വ്യവസായിയും, സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും, കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായ കാട്ടിക്കുളം ഭരതൻ (79) നിര്യാതനായി.

പൊറത്തിശ്ശേരി കാട്ടിക്കുളം കുമാരന്റെയും കല്യാണിയുടെയും മകനാണ്.

ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം പ്രസിഡന്റ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷൻ പ്രസിഡന്റ്, കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ശാന്തിനികേതൻ സ്കൂൾ സ്ഥാപക വൈസ് ചെയർമാൻ, ശ്രീനാരായണ ക്ലബ്ബ് പേട്രൺ, കേരള പഞ്ചഗുസ്തിയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സംസ്കാരം ശനിയാഴ്ച (ജൂൺ 7) വൈകീട്ട് 5 മണിക്ക് കിഴുത്താണിയിലെ വീട്ടുവളപ്പിൽ.

Leave A Comment