ചരമം

കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു

കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ ഫാ. ജോസഫ് തട്ടകത്ത് (75) അന്തരിച്ചു. 2023 മുതൽ നോർത്ത് പറവൂർ ജൂബിലി ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ വിവിധ പള്ളികളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ  , തൈക്കൂടം സെൻ്റ് റാഫേൽ , തുതിയൂർ ഔവ്വർ ലേഡി ഓഫ് ഡോളേഴ്സ് പള്ളികളിൽ വികാർ കോഓപ്പറേറ്ററായും ചാത്തനാട് സെൻ്റ് വിൻസൻ്റ് ഫെറർ, കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തോട്ടക്കാട്ടുകര സെൻ്റ് ആൻസ്, കാര മൗണ്ട് കാർമ്മൽ, തുരുത്തൂർ സെൻ്റ് തോമസ്, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണി , മടപ്ലാതുരുത്ത് സെൻ്റ് ജോർജ്, ചെട്ടിക്കാട് സെൻ്റ് ആൻ്റണി, ചാലക്കുടി ഹോളി ഫാമിലി, കുഞ്ഞിതൈ സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളികളിൽ വികാരിയായും, കുറ്റിക്കാട് സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് - ഇൻ - ചാർജ് ആയും മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി റെക്ടർ ആയും , ആലുവ കാർമ്മൽഗിരി സെമിനാരി, കളമശ്ശേരി സെൻ്റ് ജോസഫ്സ്  മൈനർ സെമിനാരി, മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി, കുറ്റിക്കാട് സെൻ്റ് ആൻ്റണീസ് മൈനർ സെമിനാരിളിൽ ആത്മീയ പിതാവായും സേവനം ചെയ്തിട്ടുണ്ട്.

1976 ഏപ്രിൽ മൂന്നിന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഗോതുരുത്ത് പരേതരായ തട്ടകത്ത് ചീക്കുവിൻ്റെയും ത്രേസ്യയുടെയും മകനാണ്.

ഭൗതീകദേഹം ഇന്ന് (സെപ്തംബർ11) ഉച്ചക്ക് 1 ന് സ്വവസതിയിലെ  പ്രാർത്ഥനാശുശ്രൂഷകളെ  തുടർന്ന് ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ പൊതുദർശനം. ഇന്ന് വൈകീട്ട് 4 ന് ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ദിവ്യബലിയും തുടർന്ന് സംസ്കാരവും നടക്കും.


Leave A Comment