ഖത്തറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശി മരിച്ചു
കൊടുങ്ങല്ലൂർ : ഖത്തറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശി മരിച്ചു. പുല്ലറയ്ക്കത്ത് മുഹമ്മദ് ഹാജിയുടെ മകൻ 52 വയസുള്ള നാസറാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെഖത്തറിലെ വക്കറ എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. നാസർ സഞ്ചരിച്ചിരുന്ന കാറിന് പുറകിൽ ടാങ്കർ ലോറിയിച്ച് കാറിന് തീപിടിച്ചായിരുന്നു അപകടം. മൃതദേഹം കത്തി കരിഞ്ഞ നിലയിലായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം നടത്തും.
Leave A Comment