science

വലിയ വിള്ളല്‍; ഭൂമിയില്‍ പുതിയൊരു സമുദ്രത്തിന്റെ ഉത്ഭവത്തിന് സാധ്യത

ഭൂമിയില്‍ പുതിയൊരു സമുദ്രത്തിന്റെ ഉദ്ഭവത്തിന് സാധ്യതയെന്ന് വിദഗ്ധപഠനം. കിഴക്കന്‍ ആഫ്രിക്കയുടെ ഭാഗമായ അഫാര്‍ ട്രയാങ്കിള്‍ മേഖലയ്ക്കടുത്ത് ഉണ്ടായ വിള്ളല്‍ ഈ സമുദ്രരൂപീകരണത്തിന് തുടക്കമാണെന്നും ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.



2005ലാണ് എത്യോപ്യന്‍ മരുഭൂമിയിലായി ഏകദേശം 57 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ ആദ്യമായി രൂപപ്പെട്ടത്. കാലം കഴിയുംതോറും ഇത് ഈ വിള്ളല്‍  മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇത് പിന്നീട് ഭൂഖണ്ഡത്തെ വെട്ടിമുറിക്കുംവിധത്തില്‍ വലിയൊരു പിളര്‍ച്ചയായി മാറി. ഓരോവര്‍ഷവും വിള്ളലില്‍ ഉണ്ടാവുന്ന വളര്‍ച്ചയെന്നത് മില്ലിമീറ്ററുകള്‍ മാത്രമാണ്.



എന്നാല്‍ കാലക്രമേണ ഈപ്രക്രിയയ്ക്ക് വേഗത കൈവരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ കുറഞ്ഞത് 50 ദശലക്ഷം വര്‍ഷമെങ്കിലും എടുക്കും ഭൂമിയിലെ ആറാമത്തെ സമുദ്രം ജനിക്കാന്‍. അതോടൊപ്പം പുതിയൊരു ഭൂഖണ്ഡവും വിവിധ തീരപ്രദേശങ്ങളും പിറവിയെടുക്കും.

ഭൂമിയ്ക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങളാണ് വിള്ളലിന് കാരണമെന്നും അറേബ്യന്‍, നൂബിയന്‍, സോമാലിയന്‍ ടെക്ടോണിക് പ്ലേറ്റുകളുടെ ഏറെകാലമായുള്ള അകള്‍ച്ചാപ്രക്രിയയുടെ പരിണിതഫലമാണ് ഇപ്പോഴത്തെ വിള്ളലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Leave A Comment