sports

കേരള ബ്ലാസ്റ്റേഴ്സ് പ്രതികാരം വീട്ടി; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ജയം

കൊച്ചി: ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒരു ഗോളിന് വിജയിച്ചാണ് സ്വന്തം മണ്ണില്‍ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനോട് പകരം വീട്ടിയത്.

മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്നുവെങ്കിലും ഗോള്‍രഹിതമായ ആദ്യ പകുതി കുറച്ചൊക്കെ വിരസമായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ പെയ്ത മഴ പോലെ തണുത്ത ആദ്യ പകുതിയാണ് കളിയ്ക്കുമുണ്ടായിരുന്നത്. പക്ഷേ രണ്ടാം പകുതിയില്‍ ലഭിച്ച ഗോള്‍ അവസരങ്ങളെ കൃത്യമായി മുതലെടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ് ആരാധകര്‍ കണ്ടത്.

കളിയുടെ 52-ാം മിനിറ്റില്‍ കെസിയ വീന്‍ഡോപാണ് ആദ്യ ഗോള്‍ ഉതിര്‍ത്തത്. 69-ാം മിനിറ്റില്‍ അഡ്രിയന്‍ ലുണയുടെ രണ്ടാം ഗോളും പിറന്നു. ബംഗളൂരിന്റെ മുന്നേറ്റ താരം കര്‍ട്ടിസ് മെയിന്‍ ഗോള്‍ മടക്കി.

കഴിഞ്ഞ സീസണിൽ എലിമിനേറ്ററിൽ ബ്ലാസ്റ്റേഴ്‌സ് – ബംഗളുരു എഫ് സി മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വാക്ക് ഔട്ട്‌ നടത്തിയിരുന്നു. അതിനെ തുടർന്നുള്ള വിലക്കിനെ തുടർന്ന് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

Leave A Comment