പുതുവത്സര സന്തോഷ് ! ആന്ധ്രയെ അഞ്ച് ഗോളിന് തകർത്ത് കേരളം
കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ കേരളത്തിന് പുതുവർഷ സന്തോഷം. ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം തകർത്തു. തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി.
നിജോ ഗിൽബർട്ട്, മുഹമ്മദ് സലിം, അബ്ദുൾ റഹിം, വിശാഖ് മോഹൻ, വിഘ്നേഷ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്. ക്യാപ്റ്റൻ മിഥുൻ അടക്കം പ്രധാനതാരങ്ങൾക്ക് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ കേരളത്തിന് വെല്ലുവിളിയാകാൻ ആന്ധ്രക്കായില്ല.
Leave A Comment