മിന്നിച്ച് 'മിന്നു മണി':അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റ്
മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ മിന്നു വിക്കറ്റ് നേടി.ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശിന്റെ ഷമീമ സുല്‍ത്താനയെ പുറത്താക്കികൊണ്ടായിരുന്നു മിന്നുവിന്റെ മിന്നും പ്രകടനം.
വയനാട് സ്വദേശിയാണ് ഓള് റൗണ്ടറായ മിന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ കേരളാ താരമെന്ന നേട്ടവും മിന്നുവിന് സ്വന്തമാണ്.
ഫെബ്രുവരിയില്‍ നടന്ന ട്വന്റി- ട്വന്റി ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ ട്വന്റി- ട്വന്റി പരമ്പരയാണിത്. സ്മൃതി മന്ഥന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്യ, പൂജ വസ്ത്രാകര്‍, ദീപ്തി ശര്‍മ, അമന്‍ജ്യോത് കൗര്‍, അനുഷ റെഡ്ഡി, മിന്നു മണി എന്നിവരാണ് പ്ലേയിംഗ് ഇലവനില്‍ ഉള്ളത്.
Leave A Comment