ഇന്ത്യയ്ക്ക് മൂന്നാം സ്വർണം; 41 വർഷങ്ങൾക്ക് ശേഷം അശ്വാഭ്യാസം ടീം വിഭാഗത്തിൽ മെഡൽ നേട്ടം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ മൂന്നാം ദിവസം ഇന്ത്യ സ്വർണ നേട്ടം മൂന്നായി ഉയർത്തി. അശ്വാഭ്യാസത്തിന്‍റെ ടീം ഇനത്തിലാണ് പുതിയ നേട്ടം. രാവിലെ സെയ്‌ലിങ്ങിൽ നേടിയ വെള്ളിയും വെങ്കലവും കൂടിയാകുമ്പോൾ ചൊവ്വാഴ്ചത്തെ മെഡൽ നേട്ടം മൂന്നായി.
അശ്വാഭ്യാസം ടീം ഡ്രസ്സേജ് ഇനത്തിൽ ഇന്ത്യ 209.205 പോയിന്‍റുമായി ഒന്നാമതെത്തിയപ്പോൾ ചൈനയും ഹോങ്കോങ്ങും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
Leave A Comment