sports

പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം മുഖ്യ പരിശീലകൻ; പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

പാരീസ്: വിരമിച്ച ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസം മറ്റൊരു ഐതിഹാസിക നീക്കത്തിലേക്ക് എന്നാണ് ശ്രീജേഷിനെ പരിശീലകനായി പ്രഖ്യാപിച്ചുള്ള സാമൂഹിക മാധ്യമ പോസ്റ്റില്‍ നല്‍കിയ വരികള്‍.

'ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പി.ആര്‍. ശ്രീജേഷിനെ നിയമിച്ചിരിക്കുന്നു. കളിക്കുന്നത് മുതല്‍ പരിശീലനംവരെ നിങ്ങള്‍ എല്ലാ യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഇനി കോച്ചിങ്ങിലേക്ക് നോക്കുന്നു' ഹോക്കി ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് ആണ് ശ്രീജേഷിനെ പ്രഖ്യാപിച്ചത്.

Leave A Comment