ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി
ലോക ചെസ് ചാംപ്യന്‍ഷിപ്പിൽ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.
ആകെ 18 റൗണ്ട് മത്സരങ്ങൾ ആണുള്ളത്.
ലോക ചാംപ്യന്‍റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് വിജയിച്ചാണ് ഗുകേഷ് ഫൈനലിനു യോഗ്യത നേടിയത്. ചാംപ്യനായാൽ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാകും ഗുകേഷ്.
Leave A Comment