sports

തിരുമ്പി വന്താച്ച്; മൂന്നാം റൗണ്ട് ഗെയിമിൽ ഗുകേഷിന് ജയം

സിം​ഗ​പ്പൂ​‌​ർ​:​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ന്ത്യ​ൻ​ കൗമാരതാരം​ ​ഡി.​ഗു​കേ​ഷി​ന് മൂന്നാം റൗണ്ടിൽ വിജയം.​സിം​ഗ​പ്പൂ​രി​ലെ​ ​റി​സോ​ർ​ട്ട് ​വേ​ൾ​ഡ് ​സെ​ന്റോ​സ​ ​വേ​ദി​യാ​കു​ന്ന​ ​ലോ​ക​ ​ചെ​സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇന്ന് ​ ​ന​ട​ന്ന​ ​മൂന്നാം​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​ ​ചൈ​നീ​സ് ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​‌​ ​ഡിം​ഗ് ​ലി​റ​നെയാണ് ​ഗു​കേ​ഷ് ​ ​തോ​ൽ​പ്പി​ച്ചത്.​ ​14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.

വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു.

ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി

Leave A Comment