ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് ഫൈനല്‍; സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെ തോൽപിച്ച് പാകിസ്ഥാൻ
ദുബായ്: മത്സരപ്പോര് എറ്റവും പാരമ്യത്തിൽ എത്തുന്ന മറ്റൊരു ഫൈനൽ കൂടി.ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് ഫൈനല്‍. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്ഥാൻ കീഴടക്കി.ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ഞായറാഴ്ചയാണ് ഫൈനൽ.
ബംഗ്ലാദേശിനെ 11 റണ്‍സിനാണ് പാകിസ്ഥാന്‍ കീഴടക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ ആയുള്ളൂ. പാകിസ്ഥാനായി ഹാരിസ് റൗഫും ഷഹീൻ അഫ്രീദിയും മൂന്നുവീതം വിക്കറ്റെടുത്തു.
Leave A Comment