ലോകകപ്പിലെ തോൽവി; ബെൽജിയത്തിൽ കലാപം
ബ്രസൽസ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മൊറോക്കയ്ക്കെതിരെ പരാജയം വഴങ്ങിയതിനു പിന്നാലെ ബെൽജിയത്തിൽ കലാപ സമാന അന്തരീക്ഷം. മത്സരത്തിനു പിന്നാലെ തലസ്ഥാന നഗരമായ ബ്രസൽസിലെ തെരുവിലിറങ്ങിയ ഫുട്ബോൾ ആരാധകർ കടകളും മറ്റും തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മൊറോക്കോയാണ് ബെൽജിയത്തെ അട്ടിമറിച്ചത്.
Leave A Comment