ക്രൈം

ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ചു; രണ്ട് തമിഴ് സ്തീകള്‍ പിടിയില്‍

കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷണം നടത്തിയ കേസിലെ പ്രതികളായ രണ്ട് തമിഴ് സ്ത്രീകൾ അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശിനി .രതി, ഗൌതമി എന്നിവരാണ് അറസ്റ്റിലായത്.

  കുമരകം പോലീസ് സ്റ്റേഷൻ പരിധിയിൽ ബസിൽ വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവന്നിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത്  പോലീസ് കസ്റ്റഡിയിൽ വാങ്ങി ക്ഷേത്രത്തിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ പ്രതികൾ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ ഹ

രോൾഡ് ജോർജ്ജ്, അജിതൻ, സി.പി.ഓ മാരായ ഗോപകുമാർ പി.ജി, ജോസഫ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment