വധക്കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
കൊരട്ടി: വധക്കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ഒരാളെ കൊരട്ടി പോലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറെ ചാലക്കുടി മതിൽക്കൂട്ടം വീട്ടിൽ നാരായണൻ്റെ മകൻ സുനി എന്ന സുനിൽ കുമാറിനെ(46)യാണ് പ്രിൻസിപ്പൽ എസ്.ഐ.ഷാജു എടത്താടൻ, എസ് ഐ. സി.എസ്.സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ചാലക്കുടി പരിയാരത്ത് 2017ൽ നടന്ന പ്രമാദമായ രാജീവ് വധക്കേസിൽ പ്രതികളായിരുന്നു കൊരട്ടി കോനൂർ സ്വദേശിയായ കൊടിയൻ വീട്ടിൽ സത്യനും, അറസ്റ്റിലായ സുനിയും. എന്നാൽ കേസിലെ തുടർ അന്വേഷണത്തിനും വിസ്താരത്തിനുമിടെ കേസിലെ പ്രതിയായ സത്യൻ മാപ്പുസാക്ഷിയായി. നാളുകൾക്ക് ശേഷം ഇതു മനസിലാക്കിയ സുനി ഫോണിൽ വിളിച്ച് 'നീ പോലീസിൻ്റെ ആളായോയെന്നും നിനക്കും ക്വട്ടേഷൻ വയ്ക്കണമോയെന്നും' ഫോണിൽ വിളിച്ച് സത്യനെ ഭീഷണിപ്പെടുത്തി.
സത്യൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ. സന്തോഷിൻ്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പോലീസ് സുനിയെ അറസ്റ്റ് ചെയ്തത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയ കുറ്റകൃത്യമടക്കമുള്ള വകുപ്പുകൾ രേഖപ്പെടുത്തിയാണ് അറസ്റ്റ്. വൈദ്യ പരിശോധനക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
Leave A Comment