അമ്മയെ മർദ്ദിച്ചു ; വധശ്രമത്തിനു മകൻ അറസ്റ്റിൽ
മാള : ഉറങ്ങിക്കിടന്ന അമ്മയെ മരവടി ഉപയോഗിച്ചു തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ വധശ്രമത്തിന് മാള പൊലീസ് അറസ്റ്റു ചെയ്തു. പൊയ്യ പുളിപ്പറമ്പ് ചെന്തുരുത്തി വീട്ടിൽ ധനിലിനെയാണ് (36) ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ വി.വി. വിമൽ അറസ്റ്റു ചെയ്തത്.
ജനുവരി 13 നാണ് കേസിന് ആസ്പദമായ സംഭവം. തലയിൽ ആഴത്തിൽ മുറിവേറ്റ അംബിക കൊച്ചിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Leave A Comment