സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കൊടകര : പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ പിടിയിലായി. കോടാലി വലിയകത്ത് വീട്ടിൽ സിറാജ്ജുദ്ധീനെ (51) യാണ് ശനിയാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ നിന്നും വെള്ളിക്കുളങ്ങര പോലിസ് അറസ്റ്റ് ചെയ്തത്.ചൈൽഡ് ലൈൻ വഴി വിദ്യാർഥി നൽകിയ പരാതിയിൽ ആയിരുന്നു പോലിസ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Leave A Comment