പുല്ലൂറ്റ് കട അടിച്ചുതകർത്ത കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ
കൊടുങ്ങല്ലൂർ : പുല്ലൂറ്റ്
കെകെടിഎം കോളേജിന് മുൻ വശത്തുള്ള ഹോട്ടലിലേക്ക് അതിക്രമിച്ച് കയറി കത്തിയുമായി അടുത്തുള്ള അത്തർ കട അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
കടയുടമയായ സലീമിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അത്തറു കടയിലെ അത്തറു കുപ്പികളും കടയും തല്ലിപൊളിച്ച് കടയുടമയ്ക്ക് 80000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത കേസ്സിലെ പ്രതിയായ കരൂപ്പടന്ന മാക്കാംതറ മുഹമ്മദ് അമീൻ എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Leave A Comment