കയ്പമംഗലത്ത് വനിത എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റില്‍
കയ്പമംഗലം : കയ്പമംഗലത്ത് വനിത എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബുള്ള (43) നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം വഴിയമ്പലത്ത് വെച്ച് ഇന്നലെ രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരാം വിധത്തിൽ മിനി ടിപ്പർ ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസെത്തി പ്രതിയെയും ജീപ്പിൽ കയറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി അക്രമാസക്തനായത്. ജീപ്പിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുന്നത് തടയാനെത്തിയ വനിത എസ്.ഐ കൃഷ്ണ പ്രസാദിനെ ആക്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Leave A Comment