ക്രൈം

നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

കുന്നംകുളം: കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ.  നാലു കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിഞ്ഞ കുന്നംകുളം സ്വദേശി ജാനി (30 ) ആണ് അറസ്റ്റിലായത്. ബസ് സൈഡ് കൊടുക്കാത്തതിൻ്റെ വൈരാഗ്യമാണ് കല്ലെറിയാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് പ്രതി.

Leave A Comment