ക്രൈം

തൊഴിലുടമയെ ആക്രമിച്ച് കൊള്ളയടിച്ചു കടന്നഅന്യസംസ്ഥാന തൊഴിലാളികൾ നാൽപത്തെട്ടു മണിക്കൂറിനകം പിടിയിൽ

കൊടകര: തൊഴിലുടമയെ ആക്രമിച്ച് കൊള്ളയടിച്ചു കടന്ന അന്യസംസ്ഥാന തൊഴിലാളികൾ നാൽപത്തെട്ടു മണിക്കൂറിനകം പിടിയിൽ. ബിഹാർ പാറ്റ്ന സ്വദേശികളായ ആനന്ദകുമാർ ഗോസ്വാമി , ബീംസോനകുമാർ  എന്നിവരാണ് പോലീസ് പിടിയിലായത് .  വ്യാപാരിയെ ആക്രമിച്ച് പണം കവർച്ച ചെയ്ത കേസിലാണ് അന്യസംസ്ഥാന രണ്ട് തൊഴിലാളികൾ പോലീസ് പിടിയിലായത്.ദേശീയപാതാ യോരത്ത് നെല്ലായിൽ മെറ്റൽസ് വ്യാപാരം നടത്തി വരുന്ന പുലക്കാട്ടുകരകൊടക്കാട്ടിൽ ഗോപി എന്ന വ്യാപാരിയെ അക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ് .


 അക്രമണത്തിന് ഇരയായ ഗോപിയെ തൃശൂരിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായ  ഇയാൾ ഇതുവരെ അപകടനില തരണം ചെയ്ത്ട്ടില്ല. ചാലക്കുടി ഡിവൈഎസ്പി  സി ആർ സന്തോഷ് , കൊടകര എസ്എച്ച്ഓ ജയേഷ് ബാലൻ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘത്തിന്‍റെ നേതൃത്വത്തിലുള്ള   അന്വേഷണത്തിലാണ്  പ്രതികളെ ബാഗ്ലൂരിൽ നിന്ന് പിടികൂടാനായത്. പ്രതികളുടെ കൈയ്യിൽ നിന്നും കവർച്ച ചെയ്തു കൊണ്ടുപോയ പണവും കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.  പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.

Leave A Comment