സ്ത്രീയെ ആക്രമിച്ച ഗുണ്ട ആളൂർ പോലീസിന്റെ പിടിയിൽ
ആളൂർ : കല്ലേറ്റുംകരയിൽ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര വടക്കേടൻ രാജു(43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24ന് കല്ലേറ്റുംകര വടക്കുംമുറിയിലുള്ള സ്ത്രീയെ ആണ് ഇയാൾ ആക്രമിച്ചത്.
മുൻപ് കൊമ്പടിഞ്ഞാമാക്കലിൽ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങി പണം നൽകാതെ കബളിപ്പിച്ച സംഭവത്തിലും ഇയാൾക്കെതിരെ ആളൂരിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി കേസുകളിൽ ഉൾപ്പെട്ട പ്രതികൂടിയാണ് രാജുവെന്ന് പോലീസ് സൂചിപ്പിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave A Comment