ക്രൈം

ആമ്പല്ലൂരിലെ കാര്‍ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍

പുതുക്കാട്: ആമ്പല്ലൂരിലെ  മാർബിൾ ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം ചെയ്ത് കൊണ്ടുപോയ കേസിൽ  രണ്ടു പേര്‍ അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശി  പുതുവേൽ വീട്ടിൽ വീരപ്പൻ  ഡാനി എന്നറിയപ്പെടുന്നു ഡാനി (44 ) , കോട്ടയം കറുകച്ചാൽ സ്വദേശി  നിശാന്ത് (35 ) എന്നിവരെയാണ് പുതുക്കാട് എസ്സ് എച്ച് ഒ  സുനിൽ ദാസ് അറസ്റ്റു ചെയ്തത് .

ഈ മാസം പതിനാലാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആമ്പല്ലൂരിലെ പ്രമുഖ മാർബിൾ കടയിൽ രാത്രി പാർക്ക് ചെയ്തിരുന്ന ആഡംബര കാറാണ് പ്രതികൾ മോഷണം ചെയ്തത്.
 അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട  വാഹനം കോയമ്പത്തൂരിൽ വിൽപ്പനക്കായി എത്തിച്ച സമയം പ്രതികളെ പിടി കൂടുകയായിരുന്നു .

തൃശൂർ, ഗുരുവായൂർ , വിയ്യൂർ തുടങ്ങി എറണാകുളം ജില്ലയിലെ അങ്കമാലി അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ ഡാനിക്കെതിരെ മോഷണം,  പിടിച്ചുപറി അടക്കം പതിനഞ്ചിൽ പരം കേസുകൾ നിലവിലുണ്ട്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോക്ക് ചെയ്തു വച്ചിരിക്കുന്ന വാഹനങ്ങൾ പോലും നിമിഷ നേരം കൊണ്ട് ലോക്ക് തകർത്ത് അതിവേഗതയിൽ വാഹന മോഷണം നടത്തുന്നതിനാലാണ് ഇയ്യാളെ വീരപ്പൻ ഡാനി എന്നറിയപ്പെടുന്നത്.
 
പ്രത്യേക അന്വേഷണ സംഘത്തിൽ  എസ് ഐ  സൂരജ് കെ എസ്സ്,
സിപിഒ മാരായ അരുൺജിത്ത് , സജീവ് ആൻസൺ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

Leave A Comment