കളമശേരിയിൽ വടിവാളും എയർ പിസ്റ്റളുമായി ലഹരി സംഘം പിടിയിൽ
കളമശേരി: കളമശേരിയിൽ മയക്കുമരുന്നും ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. ഈരാറ്റുപേട്ട സ്വദേശി വിഷ്ണു മനോജ്, പച്ചാളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും എയർ പിസ്റ്റൾ, വടിവാൾ, കത്തികൾ തുടങ്ങിയ ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കളമശേരി എച്ച്എംടി കോളനിയിലാണ് ലഹരിമരുന്ന് വേട്ട നടന്നത്. ഒരു വീട് വാടകയ്ക്കെടുത്താണ് ഇവർ താമസിച്ചിരുന്നത്. ലഹരിമരുന്ന് സംഘത്തിലെ കണ്ണികളായ ഇവർ പ്രാദേശികമായി വില്പന നടത്തുന്നവരാണെന്ന് പോലീസ് പറയുന്നു.
Leave A Comment