പട്ടാപ്പകല്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സ്ത്രീ അറസ്റ്റിൽ
കൊടുങ്ങല്ലൂര്‍: വീട്ടമ്മയുമായി സംസാരിച്ചു നില്‍ക്കെ അവരുടെ മാള പൊട്ടിച്ച് ഓടിയ സ്ത്രീയെ കൊടുങ്ങല്ലൂര്‍ പോലീസ് പിടികൂടി. കൈനോട്ടക്കാരിയായ ചേറ്റുവ സ്വദേശിനി അഞ്ജലി (39) യാണ് അറസ്റ്റിലായത്.
കഴിഞ്ഞ 14 ന് ഉച്ചയ്ക്ക് എറിയാട് അബ്ദുള്ള റോഡിലുള്ള ഒരു വീട്ടമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ ഒന്നേകാൽ പവൻ വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
കൊടുങ്ങല്ലർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആര്‍ ബൈജുവി ന്റെ നേതൃത്വത്തിൽ എസ് ഐ കെ അജിത്ത് പോലീസുകാരായ വിപിൻ ,ഷീജ, ശ്രീകല എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment