ക്രൈം

മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കോടാലി: മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി കൊള്ളിക്കുന്നിൽ അതിയാരൻ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഉപ്പുഴി വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ ശോഭന (55) യെയാണ് മകൻ വിഷ്ണു (24) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിൽ ആയിരുന്നു സംഭവം. സംഭവത്തിന്‌ ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി വിവരം അറിയിച്ചതോടെയാണ് നാട്ടുകാരും പോലീസും വിവരം അറിഞ്ഞത്.

 കൊലപാതകത്തിനുള്ള കാരണം പ്രതി പറഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു.ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷ്‌, കൊടകര എസ് എച്ച് ഓ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി. ശനിയാഴ്ച രാവിലെ പോലിസിന്റെ സയന്റിഫിക് വിദഗ്ദർ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കും.

Leave A Comment