കൊരട്ടിയിൽ ഗർഭിണിയായ പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
കൊരട്ടി: ഗർഭിണിയായ പശുവിനെ വെട്ടി പരിക്കേൽപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവിനെ കൊരട്ടി പോലിസ് അറസ്റ് ചെയ്തു.
കൊരട്ടി സ്റ്റേഷൻ റൗഡിയും മുരിങ്ങൂർ ആറ്റപ്പാടം ദേശത്ത് കുഴിപ്പിളളി വീട്ടിൽ സന്തോഷ് എന്ന നാൽപത്തിയെട്ടു വയസുകാരനെയാണ് കൊരട്ടി എസ്. എച്. ഒ. ബി. കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്
ഇന്നലെ വൈകുന്നേരം 7മണിയോടെയാണ് സംഭവം. സന്തോഷും ബന്ധുവായ ഐനിക്കാടൻ വീട്ടിൽ ശിവനും തമ്മിൽ വീടിനരികിലെ തൊഴുത്തു മാറ്റി കെട്ടുന്നതുമായി കുറച്ചു നാളുകയായി തർക്കം നിലനിന്നിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം മദ്യ ലഹരിയിൽ വടിവാളുമായി സന്തോഷ് ശിവന്റെ വീട്ടിലെത്തുകയും തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഒൻപത് മാസം ഗർഭിണിയായ പശുവിനെ വെട്ടുകയുമായിരുന്നു.
വെട്ട് കൊണ്ട് പശുവിന്റെ മുഖം അറ്റ് പോകുകയും ചെയ്തു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ടു പ്രതി ഓടി രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പ്രതിയെ പോലിസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയുമായിരുന്നു.
തുടർ നടപടികൾ ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Leave A Comment