കാർ വാടകക്ക് എടുത്ത് മോഷണം നടത്തിയ പ്രതികൾ പോലീസ് പിടിയിൽ
ചാലക്കുടി: കാർ വാടകക്ക് എടുത്ത് മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം മഴുവന്നൂർ വാരിക്കാട്ടിൽ ഷിജു (42 ) എറണാകുളം വെങ്ങോല ചിറപ്പുളളി വീട്ടിൽ താഹിർ, (34) എറണാകുളം ഐരാപുരം എടക്കുടി വീട്ടിൽ ജോൺസൺ( 34) എന്നിവരെയാണ്
ചാലക്കുടി സബ്ബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വാഹനം റെന്റിന് എടുത്ത് ഒഴിഞ്ഞ വീടുകളിൽ ഒത്തു കൂടി ആസൂത്രണം ചെയ്താണ് പ്രതികൾ മോഷണം നടത്തുന്നത്. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, മാനുവൽ, ജസ്വിൻ തോമസ് എന്നിവർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment