ക്രൈം

പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തി; പത്ത് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂർ: പച്ചക്കറി വണ്ടിയിൽ  എഴുപത്തിയാറ് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. പടിയൂർ തൊഴുത്തിങ്ങപുറത്ത് സജീവൻ, പറവൂർ ചെറിയ പല്ലൻതുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവർക്കാണ്  തൃശൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ വിനോദ് ഇന്ന് രാവിലെ പത്ത് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. ലോക്ക്ഡൗൺ കാലത്ത് പഴം- പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ പൊലീസ് ടീമുകൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.

2020 മെയ് 23-ാം തിയ്യതി  കൊവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി  നടത്തിയ വാഹന പരിശോധനയിലാണ്  വാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. അന്നത്തെ കൊടുങ്ങല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോഴത്തെ സി .ഐ   ഇ.ആർ ബൈജുവാണ്  പ്രതികളെ  അറസ്റ്റ് ചെയ്ത് കേസ്. അന്ന് സർക്കിൾ   ഇൻസ്പെക്ടറായിരുന്ന പി കെ പത്മരാജനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷന് വേണ്ടി  ജില്ല പ്രോസിക്യൂട്ടർ കെ.ബി  സുനിൽ കുമാർ,ലിജി മധു എന്നിവർ ഹാജരായി.

Leave A Comment