ക്രൈം

കൊടുങ്ങല്ലൂര്‍ തീരദേശ മേഖലയിൽ വീണ്ടും എക്‌സൈസിന്റെ മദ്യവേട്ട

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലൈറ്റ് ഹൗസ്  ഭാഗത്ത് നിന്നും വില്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റർ മദ്യം  കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാഥും സംഘവും പിടികൂടി.  ലൈറ്റ് ഹൗസ് തേവാലിൽ വീട്ടിൽ സ്മിജുവിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. 

തീരദേശ മേഖലയിൽ അനധികൃത മദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്‌സൈസ് ഷാഡോ ടീം ഓപ്പറേഷൻ ബ്ലാക്ക് എന്ന പേരിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒന്നാം തീയതിയിൽ മദ്യ ഷോപ്പുകൾ അവധി ആയതിനാൽ അമിത ലാഭത്തിൽ വ്യാപകമായി മദ്യം വിറ്റഴിക്കാനുള്ള ശ്രമത്തിനിടെയാണ്  പ്രതി പിടിയിലായത്. 

എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബെന്നി.പി. വി, നെൽസൺ.എം.ആർ, ശിവൻ.സി.വി, ഇന്റലിജൻസ് ഓഫീസർ സുനിൽകുമാർ.പി.ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശോബിത്ത്.ഒ.ബി, രിഹാസ്.എ.എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ചിഞ്ചു പോൾ എന്നിവരും ഉണ്ടായിരുന്നു.

Leave A Comment