ക്രൈം

വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ പിടികൂടി

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ പിടികൂടി ഇരിങ്ങാലക്കുട പോലീസ്. എളമക്കര സ്വദേശി അറയ്ക്കൽ വീട്ടിൽ ഇമ്മാനുവൽ (25 ) കലൂർ കണയന്നൂർ ഉഴിപറമ്പിൽ സുഹൈദ് (27 ) എന്നിവരെയാണ് പിടികൂടിയത്.
 
ദു:ഖ വെള്ളിയഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങുമ്പോഴാണ് കൽപ്പറമ്പ് സ്വദേശിനിയുടെ നാലര പവൻ മാല ന്യൂജെൻ ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. ഒന്നാം പ്രതി  ഇമ്മാനുവൽ എളമക്കര സ്റ്റേഷനിൽ മാരക ലഹരി മരുന്നായ MDMA കേസ്സിലെ പ്രതിയാണ്. മദ്യത്തിനും ലഹരിമരുന്നു ഉപയോഗവും ആർഭാട ജീവിതരീതിയുമാണ് ഇയാളുടേത്. രണ്ടാം പ്രതി സുഹൈദ്  കള്ളനോട്ട് കേസ്സിലെ പ്രതിയുമാണ്. വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഓൺലൈനിൽ പരസ്യം നൽകി ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയാണ്.
 
ഒട്ടറെ CCTV കളും നിരീക്ഷിച്ചും മുൻ കുറ്റവാളികളെ പരിശോദിച്ചും, കഠിന പരിശ്രമത്തിലാണ് 5 ദിവസത്തിനുള്ളിൽ പ്രതികൾ അറസ്റ്റിലായത്. വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ  ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായത് തൃശ്ശൂര്‍ റൂറൽ  പോലീസിന്  അഭിമാനമായി. 

ഇരിങ്ങാലക്കുട എസ്.ഐ. എം.എസ് ഷാജൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ,  വി.വി.നിധിൻ, എസ്. സന്തോഷ് കുമാർ, എം.ഷംനാഫ് ,സി.പി. ഒ മാരായ കെ.എസ്.ഉമേഷ്, എസ്.സജു,  ഒ.എം.മുകേഷ്,  ബിപിൻ ഗോപി, രാജശേഖരൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Leave A Comment