ക്രൈം

മാള ഗുരുതിപ്പാലയിൽ വ്യാപാരിയെ മർദ്ദിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

മാള: മാളയില്‍ വ്യാപാര സ്ഥാപനത്തിലെത്തിയ ഒരു സംഘം ആളുകള്‍ വ്യാപാരിയെ മര്‍ദിച്ചു.  മാള ഗുരുതിപ്പാലയിൽ വ്യാപാരം നടത്തുന്ന കെ എല്‍ ടി സ്റ്റോര്‍ ഉടമ  കീഴേടത്തു പറമ്പിൽ ജോൺസൺ ആണ് മർദ്ദനമേറ്റത്. അക്രമികൾ വടിവാൾ ഉപയോഗിച്ച്  ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മര്ധനത്തിനു നേതൃത്വം നല്‍കിയ  5 പേരെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. 

ജോൺസൺ എതിരെയുള്ള  ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ (24/4/23) പഴൂക്കര, അണ്ണല്ലൂർ യൂണിറ്റിലെ എല്ലാ കടകളും രാവിലെ മുതൽ അടച്ച് പ്രതിഷേധിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Leave A Comment