കാർ വാടകക്ക് എടുത്ത് മലഞ്ചരക്ക് മോഷണം; മൂന്ന് പേർ പോലീസ് വലയിൽ
ചാലക്കുടി: ചാലക്കുടി വേളൂക്കരയിൽ മലഞ്ചരക്ക് കടയുടെ ഷട്ടർ കുത്തി തുറന്ന് 12,000/- രൂപ വില വരുന്ന മലഞ്ചരക്ക് മോഷണം ചെയ്ത പ്രതികൾ അറസ്റ്റിൽ. എറണാകുളം മഴുവന്നൂർ വാരിക്കാട്ടിൽ ഷിജു (42), എറണാകുളം വെങ്ങോല ചിറപ്പുളളി വീട്ടിൽ താഹിർ, (34), എറണാകുളം ഐരാപുരം എടക്കുടി വീട്ടിൽ ജോൺസൺ (34), എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
സബ്ബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, മാനുവൽ, ജസ്വിൻ തോമസ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വാഹനം റെന്റിന് എടുത്ത് ഒഴിഞ്ഞ വീടുകളിൽ ഒത്തു കൂടി മോഷണം ആസൂത്രണം ചെയ്യുന്ന രീതിയാണ് പ്രതികളുടേത് എന്ന് പോലീസ് പറഞ്ഞു.
Leave A Comment