യുവതിയുടെ മാല പൊട്ടിച്ച പ്രതി അറസ്റ്റിൽ
മാള: യുവതിയെ ബൈക്കിൽ പിൻതുടർന്ന് ഇടിച്ചു വീഴ്ത്തി മാല പൊട്ടിച്ച യുവാവ് പിടിയിൽ. കുതിരത്തടം സ്വദേശി ചേന്നംപറമ്പിൽ ബൈജുവിനെ(47) ആണ് പോലീസ് പിടിയിൽ ആയത്.
ഈ മാസം മൂന്നാം തിയ്യതി മകന്റെ സ്കൂളിൽ മീറ്റിങ്ങിനായി പോകുകയായിരുന്ന നെയ്തക്കുടി സ്വദേശിയായ യുവതിയെയാണ് ഇയാൾ ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. എന്നാൽ അബദ്ധത്തിൽ സംഭവിച്ച അപകടം പോലെ സഹായിക്കാനെന്ന പോലെ അടുത്തെത്തിയ മാല പൊട്ടിച്ച് കടക്കുകയായിരുന്നു.
പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പരാതിക്കാരിയിൽ നിന്നു വ്യക്തമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണ സംഘം പ്രതിയെന്നു സംശയിക്കുന്നയാളുടെ വ്യക്തമായ ദൃശ്യങ്ങൾ ശേഖരിച്ചും പ്രദേശത്ത് വിപുലമായ വിവര ശേഖരണവും നടത്തിയാണ്
പ്രതിയിലേക്കെത്തിയത്.
ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.ടി.കെ.ഷൈജു, മാള ഇൻസ്പെക്ടർ ശ്രീ.സജിൻ ശശി , ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ. പി.ജയകൃഷ്ണൻ എ.എസ്.ഐ. ടി. ആർ.ഷൈൻ. സീനിയർ സി.പി.ഒ മാരായ സൂരജ്.വി.ദേവ് , ഇ.എസ്.ജീവൻ , മിഥുൻ കൃഷ്ണ, പി.എ.അഭിലാഷ്, സോണി സേവ്യർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment