ക്രൈം

ക​മ്പ​നി അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ ക​മ്പ​നി അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ അ​റ​സ്റ്റി​ല്‍. ഗു​രു​വാ​യൂ​ര്‍ തൈ​ക്കാ​ട് മാ​വി​ന്‍​ചു​വ​ട് ഓ​ടാ​ട്ട് റോ​ഷി​ന്‍(37) ആ​ണ് പി​ടി​യി​ലാ​യ​ത്.

മാ​രാ​ര്‍ റോ​ഡി​ലെ ന​ന്തി​ല​ത്ത് ജി ​മാ​ര്‍​ട്ട് സി​ഇ​ഒ സു​ബൈ​ര്‍ ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. ജീ​വ​ന​ക്കാ​രു​ടെ പേ​രി​ല്‍ ശ​മ്പ​ള​രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് 57.46 ല​ക്ഷം രൂ​പ ക​മ്പ​നി അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി.

2018 ജൂ​ണ്‍ 25 മു​ത​ല്‍ 2023 ജ​നു​വ​രി 31 വ​രെ​യു​ള്ള കാ​ല​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ സാ​ല​റി അ​ക്കൗ​ണ്ടി​ല്‍ കൃ​ത്രി​മം ന​ട​ത്തി സ്വ​ന്തം ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക മാ​റ്റി​യെ​ടു​ത്തു എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ വ്യാ​ജ​മാ​യി ച​മ​ച്ചു കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ജോ​ലി ചെ​യ്യാ​ത്ത​വ​രു​ടെ പേ​രി​ൽ പോ​ലും വ്യാ​ജ ശ​മ്പ​ള​രേ​ഖ​ക​ൾ നി​ർ​മി​ച്ച ശേ​ഷം പ്ര​തി ഭാ​ര്യ​യു​ടെ​യും അ​ച്ഛ​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളി​ലേ​ക്കു പ​ണം മാ​റ്റി​യി​രു​ന്നു.

Leave A Comment