ക്രൈം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

ചാലക്കുടി:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എലിഞ്ഞിപ്ര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പുതുക്കാട് മറവഞ്ചേരി കൊല്ലിക്കര വീട്ടില്‍ കെ എം സജീവന്‍(50)ആണ് അറസ്റ്റിലായത്.

ഒരു നഴ്‌സിന്റെ മകളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഹൈകോടതിയില്‍ നിന്നും ലഭിച്ച ജാമ്യ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ 15ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave A Comment