മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച മുൻ ജഡ്ജിക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച മുൻ ജഡ്ജിക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. മുൻ ജഡ്ജി എസ്. സുദീപിനെതിരെയാണ് കേസെടുത്തത്.ഐപിസി 354 (എ), ഐടി ആക്ട് 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. വനിതാ മാധ്യമപ്രവർത്തക സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്റോണ്മെന്റ് പോലീസ് നടപടി സ്വീകരിച്ചത്.
അടുത്തമാസം നാലിനു മൊഴി നൽകാൻ സ്റ്റേഷനിൽ ഹാജരാകണമെന്ന് കാട്ടി സുദീപിനു പോലീസ് നോട്ടീസ് നൽകി. എറണാകുളത്തെ വസതിയിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്.
Leave A Comment