എടവിലങ്ങ് കാരയിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് സ്വർണ്ണം കവർന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ എടവിലങ്ങ് കാരയിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് സ്വർണ്ണം കവർന്നു.കാര സോമില്ലിന് പടിഞ്ഞാറ് വശം ഇലഞ്ഞിക്കൽ ജോഷിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ജോഷിയും കുടുംബവും വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര പോയ സമയത്തായിരുന്നു സംഭവം. ഇന്ന് രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വീടിൻ്റെ മുൻവാതിലിൻ്റെ താഴ്തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.
കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവൻ തൂക്കമുള്ള സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ജോഷി പറഞ്ഞു.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Leave A Comment